Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മുഹമ്മദ് ബിൻ സൽമാൻ ഇനി സൗദി പ്രധാനമന്ത്രി,അഭിനന്ദനവുമായി ഖത്തർ അമീർ

September 28, 2022

September 28, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : സൗദി പ്രധാനമന്ത്രിയായി നിയമിതനായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഖത്തർ അമീർ ശൈഖ് തമീം ഹമദ് അൽതാനി അഭിനന്ദനം അറിയിച്ചു.കേബിൾ സന്ദേശത്തിൽ പ്രധാനമന്ത്രിക്ക് വിജയാശംസകൾ നേർന്ന അമീർ,ഇതിലൂടെ  ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ വികസനവും വളർച്ചയും.പ്രാപിക്കാനുള്ള അവസരമായി ഇത് മാറുമെന്നും   പ്രത്യാശ പങ്കുവെച്ചു.

സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ട് സൽമാൻ രാജാവാണ് ചൊവ്വാഴ്ച രാത്രി ഉത്തരവിറക്കിയത്. നിലവില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിൻ സൽമാൻ.അദ്ദേഹത്തെ പ്രധാനമന്ത്രിയായി അവരോധിച്ചും അമീർ ഖാലിദ് ബിൻ സൽമാനെ പ്രതിരോധ മന്ത്രിയായി നിയമിച്ചുമാണ് പുതിയ  ഉത്തരവിറക്കിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News