Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പ്യുമ സ്‌പോൺസർഷിപ്പ്,ഖത്തറിലെ അൽ റയാൻ ക്ലബ്ബിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു

July 17, 2021

July 17, 2021

ദോഹ: സ്പോർട്സ് രംഗത്തെ പ്രമുഖ ബ്രാന്റായ  പ്യൂമയെ ബഹിഷ്‌കരിക്കാന്‍ ഖത്തറില്‍ ആഹ്വാനം. ഇസ്രായേലുമായി ബന്ധമുള്ള കമ്പനിയുമായി കരാര്‍ ഒപ്പിട്ടതിന്റെ പേരിലാണ്  അല്‍ റയാന്‍ ക്ലബ്ബിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റുമായി പ്രതിഷേധം ഉയരുന്നത്.. 2021 സീസണിലെ സ്‌പോണ്‍സര്‍മാരായി പ്യൂമയുമായി കരാറുണ്ടാക്കിയതായി കഴിഞ്ഞ ദിവസം അല്‍റയാന്‍ അറിയിച്ചിരുന്നു.ഇതിനു പിന്നാലെ സയണിസ്റ്റുകളെ സഹായിക്കുന്ന പ്യൂമയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഖത്തറിലെ വിവിധ യുവജന ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഖത്തര്‍ യൂത്ത് ഒപ്പോസ്ഡ് ടു നോര്‍മലൈസേഷന്‍ ( ക്വയോണ്‍) ആണ് നേരത്തെ ബഹിഷ്‌കരണ ആഹ്വാനം നടത്തിയത്. ഗസ്സയില്‍ 66 കുട്ടികളടക്കം 248 പേരെ ഇസ്രായേല്‍ വധിച്ചപ്പോഴാണ് പ്രതിഷേധവുമായി ഇവര്‍ വന്നത്. 2021 സീസണിലെ പ്യൂമയുടെ സ്പോണ്‍സറായിരിക്കുമെന്ന് അല്‍ റയാന്‍ സ്പോർട്സ്  ക്ലബ് ബുധനാഴ്ചയാണ് ട്വിറ്ററില്‍ അറിയിച്ചത്.  

 

 


Latest Related News