മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. 22പേർക്ക് പരിക്കേറ്റു.ഇന്ന് (വ്യാഴാഴ്ച) രാവിലെ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതതർ അറിയിച്ചു.
മരണപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നോ അപകടത്തിന്റെ മറ്റ് വിവരങ്ങളോ അറിവായിട്ടില്ല. ഏഴ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ഇബ്ര ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവരിൽ ഗുരുതരവുമായ പരിക്കേറ്റവരെ നിസ്‍വ, സൂർ, ഖൗല, യൂനിവേഴ്സിറ്റി മെഡിക്കൽ സിറ്റി എന്നിവയുൾപ്പെടെയുള്ള നൂതന പരിചരണ കേന്ദ്രങ്ങളിലേക്ക് പിന്നീട് മാറ്റും.
ഇത്തരം ദുരന്തങ്ങൾ തടയാൻ ഡ്രൈവർമാർ ജാഗ്രതയു ട്രാഫിക് നിയമങ്ങളും പാലിക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു. ഹനമോടിക്കുന്നവരും ദീർഘദൂര യാത്ര നടത്തുന്നവരും സുരക്ഷക്ക് മുൻഗണന നൽകണമെന്ന് ആരോഗ്യ മന്ത്രാലയവും അഭ്യർഥിച്ചു. എല്ലാ പൗരന്മാരും താമസക്കാരും വാഹനമോടിക്കുമ്പോൾ, പ്രത്യേകിച്ച് ദീർഘദൂരങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ ഓർമിപ്പിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ
ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F