ദോഹ :ദുൽഹിജ്ജ മാസപ്പിറവിക്ക് പിന്നാലെ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6 ബലിപെരുന്നാൾ ആയിരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ പ്രവാസി സമൂഹം അവധിദിനങ്ങൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ രാജ്യങ്ങളിൽ ബലിപെരുന്നാൾ അവധി ദിനങ്ങൾ ഇങ്ങനെയാണ് :
∙ യുഎഇ
യുഎഇയിൽ 4 ദിവസത്തെ അവധിയാണ് ഇത്തവണ ലഭിക്കുക. ജൂൺ അഞ്ചിന് ( ദുൽ ഹജ് മാസം 9) ന് തുടങ്ങുന്ന അവധി എട്ട് വരെ തുടരും. അതിനാൽ, അറഫാ ദിനവും ബലി പെരുന്നാളും ഉൾപ്പെടുത്തി നാലുദിവസത്തെ അവധി ലഭിക്കും.
∙ സൗദി അറേബ്യ
സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് 4 ദിവസമാണ് അവധി. വെള്ളി, ശനി വാരാന്ത്യ അവധികൾ കൂടി എത്തുന്നതോടെ മൊത്തം 6 ദിവസത്തെ അവധി ലഭിക്കും. ജൂൺ 5 മുതൽ 10 വരെയാണ് പൊതു അവധി.
∙ കുവൈത്ത്
കുവൈത്തിൽ 5 ദിവസമാണ് പൊതു അവധി. ജൂൺ 5 മുതൽ 9 വരെ. ജൂൺ 10 മുതൽ പൊതു, സ്വകാര്യ മേഖലകൾ വീണ്ടും സജീവമാകും.
∙ ഖത്തർ
ഖത്തറിൽ ജൂൺ 5 മുതൽ 9 വരെയാണ് പൊതു അവധി. വാരാന്ത്യം ഉൾപ്പെടെ 5 ദിവസത്തെ പൊതു അവധിയാണുള്ളത്. വാരാന്ത്യ അവധിയും പൊതു അവധിയായാണ് കണക്കാക്കുന്നത്.
∙ ഒമാൻ
ഒമാനിൽ ജൂൺ 5 വ്യാഴം മുതൽ 9 തിങ്കൾ വരെയാണ് പെരുന്നാൾ അവധി. ജൂൺ 10 മുതൽ പ്രവർത്തി ദിനങ്ങൾ പുനഃരാരംഭിക്കും. ജൂൺ അഞ്ചിനാണ് ഒമാനിൽ ബലി പെരുന്നാൾ. അവധി പ്രഖ്യാപനം എത്തിയതോടെ ഒമാനിലെ സ്വദേശികളും പ്രവാസി സമൂഹവും ആഘോഷത്തിലേക്കും യാത്രകൾക്കുമുള്ള മുന്നൊരുക്കങ്ങളിലെക്ക് കടക്കും.
∙ ബഹ്റൈൻ
ജൂൺ 5 മുതൽ 8 വരെയായിരിക്കും ബഹ്റൈനിലെ പൊതു, സ്വകാര്യ മേഖലയ്ക്ക് അവധി. ജൂൺ 5ന് അറാഫത് ദിനത്തിന്റെയും 6 മുതൽ 8 വരെ ബലിപെരുന്നാളിന്റെയുമാണ് അവധി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F