Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ബലി പെരുന്നാൾ,ഒമാനിൽ അഞ്ച് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു

May 29, 2025

oman-announce-five-days-holidays-for-eid-al-adha

May 29, 2025

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: ഒമാനില്‍ ബലിപെരുന്നാളിടോനുബന്ധിച്ചുള്ള ദേശീയ പൊതു അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. രാജകീയ ഉത്തരവ് പ്രകാരം ജൂണ്‍ 5 വ്യാഴാഴ്ച തുടങ്ങി ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് അവധി നീണ്ടുനില്‍ക്കുക. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സാധാരണ പ്രവൃത്തി സമയം ജൂണ്‍ 10 ചൊവ്വാഴ്ച പുനരാരംഭിക്കും.

പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം മതപരമായ പരിശുദ്ധ സമയങ്ങള്‍ ചെലവഴിക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് അവധി പ്രഖ്യാപനമെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇക്കുറി ജൂണ്‍ 6നാണ് ബലിപെരുന്നാള്‍.

നേരത്തെ പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള ഈദ് അല്‍ അദ്ഹ അവധികള്‍ യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള മന്ത്രാലയങ്ങളും ഫെഡറല്‍ സ്ഥാപനങ്ങളും ജൂണ്‍ 5 വ്യാഴാഴ്ച (ദുല്‍ഹജ്ജ് 9) മുതല്‍ ജൂണ്‍ 8 ഞായറാഴ്ച (ദുല്‍ഹജ്ജ്- 12) വരെ ആണ് യുഎഇയിലെ അവധി.

സഊദി അറേബ്യയിലെ സ്വകാര്യ മേഖല തൊഴിലാളികള്‍ക്കും ബലിപെരുന്നാള്‍ പ്രമാണിച്ച് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. അറഫ ദിനമായ ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ തൊഴിലാളികള്‍ക്കുള്ള അവധി ആരംഭിക്കുമെന്ന് സഊദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News