Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
എയർ ഇന്ത്യ ദൽഹി-ദോഹ സർവീസുകൾ ആരംഭിക്കുന്നു

September 05, 2019

September 05, 2019

ദോഹ : എയര്‍ ഇന്ത്യ ഡൽഹിയിൽ നിന്ന് ദോഹയിലേക്കു പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു.ശീതകാല ഷെഡ്യൂളിൽ ഉൾപെടുത്തി ആഴ്ചയില്‍ നാല് വിമാനങ്ങളാണു പുതുതായി ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് ആരംഭിക്കുന്നത്. ഒക്ടോബര്‍ 29നാണു പുതുക്കിയ ഷെഡ്യൂള്‍ പ്രാബല്യത്തില്‍ വരിക. 2020 മാര്‍ച്ച് വരെ തുടരുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. ദോഹയിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഏക സർവീസായിരിക്കും ഇത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നിലവിൽ കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, മംഗളൂരു, മുംബൈ എന്നീ നഗരങ്ങളിലേക്ക് ദോഹയില്‍ നിന്ന്  സര്‍വീസ് നടത്തുന്നുണ്ട്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.20നും വെള്ളിയാഴ്ച 3.20നുമായിരിക്കും ഡല്‍ഹിയില്‍നിന്നു പുറപ്പെടുക. ഇവ യഥാക്രമം വൈകിട്ട് 6.35, 7.35 എന്നീ സമയങ്ങളില്‍ ദോഹയിലെത്തും. തിരിച്ച് ദോഹയില്‍ നിന്നുള്ള വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 7.35നും വെള്ളിയാഴ്ച 8.35നും ഡല്‍ഹിയിലേക്കു പുറപ്പെടും.പുതിയ സർവീസുകളുടെ  ടിക്കറ്റ് വില്‍പന എയര്‍ ഇന്ത്യയുടെ  വെബ്‌സൈറ്റില്‍ ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കും.


Latest Related News