Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
വെൻഡോം മാളിലെ അപകടം,ബാൽക്കണിയിലൂടെയാണ് കുട്ടി താഴേക്ക് വീണതെന്ന് റിപ്പോർട്ട്

May 16, 2022

May 16, 2022

ദോഹ: ദോഹയിൽ പുതുതായി ആരംഭിച്ച വെൻഡോം മാളിന്റെ രണ്ടാം നിലയിൽ നിന്ന് കുട്ടി താഴെവീണ്‌ ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.രണ്ടാം നിലയിലെ തുറന്നു കിടന്നിരുന്ന ബാൽക്കണിയിലൂടെയാണ് കുട്ടി  വീണതെന്നും ഒരു കർട്ടൻ കൊണ്ട് മറച്ചിരുന്നതിനാലാണ്  ബാൽക്കണി സുരക്ഷിതമാണെന്ന ധാരണ ഉണ്ടാക്കിയതെന്നും  ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു. അപകടം സംഭവിച്ച സ്ഥലത്ത് നിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഹാൻഡ് റെയിൽ ഘടിപ്പിക്കുകയായിരുന്നെന്നും ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അപകടം സംബന്ധിച്ച് അറബ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾ നടന്നിരുന്നു.ഖത്തറിലെ പ്രമുഖ അറബിക് പത്രമായ അൽ ശർഖിൽ വന്ന വാർത്ത നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അപകടത്തിന് കാരണം രക്ഷിതാക്കളുടെ ശ്രദ്ധക്കുറവാണെന്ന് അൽ ശർഖ് ചൂണ്ടിക്കാണിച്ചിരുന്നു.

പത്രത്തിന്റെ ഈ പരാമർശവും വലിയ ചർച്ചകൾക്കിടയാക്കി.സുരക്ഷ ഉറപ്പാക്കേണ്ട മാനേജ്മെന്റിനെ കുറ്റപ്പെടുത്തുന്നതിന് പകരം രക്ഷിതാക്കളെ പലരും ചോദ്യം ചെയ്തു.കുട്ടിയുടെ രക്ഷിതാക്കളോട് പത്രം മാപ്പുപറയണമെന്നും ചിലർ അഭിപ്രായപ്പെട്ടു.

അതേസമയം,അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായും അധികൃതരുമായി സഹകരിക്കുന്നതായും സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും മാൾ മാനേജ്‌മന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News