Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യുവകലാസാഹിതി ഖത്തർ പ്രവാസി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

February 18, 2023

February 18, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തർ യുവകലാസാഹിതിയുടെ 17-ാം വാർഷികം യുവകലാസന്ധ്യ 2023 ന്റെ പ്രചരണാർത്ഥം സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം, എന്നി വിഭാഗങ്ങളിൽ 15 വയസിനു മുകളിൽ പ്രായമുള്ള ആർക്കും മൽസരത്തിനായി  രചനകൾ സമർപ്പിക്കാം. ഇതിനു  മുൻപ് പ്രസിദ്ധീകരിക്കാത്ത രചനകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രതി  yksqsouvenir@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 77785242 വാട്സ്ആപ് നമ്പറിലോ അയക്കുക . 

രചനകൾ ലഭിക്കേണ്ട അവസാന തിയതി 23 ഫെബ്രുവരി 2023 വൈകീട്ട്  5  മണി.ഇതിന് ശേഷം  ലഭിക്കുന്ന രചനകൾ മൽസരത്തിനായി പരിഗണിക്കപ്പെടുന്നതല്ല. തിരഞ്ഞെടുത്ത രചനകൾ യുവകലാസാഹിതി പ്രസിദ്ധീകരിക്കുന്ന സുവനീറിൽ പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :77785242, 66084003, 33869355

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News