Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
വൊക്വോദിന്റെ 107-ാമത് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

December 23, 2020

December 23, 2020

ദോഹ: ഖത്തരി എണ്ണ കമ്പനിയായ വൊക്വോദ് പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു. രാജ്യത്തെ എല്ലാ ഭാഗത്തും സേവനം നല്‍കാനുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്റ്റേഷന്‍ തുറന്നത്. 

പുതുതായി തുറന്ന അല്‍ മെറാദ്-4 ലെ പെട്രോള്‍ സ്‌റ്റേഷന്‍ കൂടി എത്തിയതോടെ വൊക്വോദിന്റെ ഖത്തറിലെ പെട്രോള്‍ സ്‌റ്റേഷനുകളുടെ ആകെ എണ്ണം 107 ആയി ഉയര്‍ന്നു. ബുധനാഴ്ച വൈകീട്ടാണ് പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 


Also Read: സഭ്യമല്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു,ലെബനീസ് ടെലിവിഷന്‍ അവതാരകയെ കുവൈത്ത് നാടുകടത്തി (Video)


ഇത് 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിക്കും. പെട്രോള്‍ സ്‌റ്റേഷനൊപ്പം സിദ്ര സ്റ്റോറും ഇവിടെ ഉണ്ട്. കൂടാതെ 'ഷഫാഫ്' എല്‍.പി.ജി സിലിണ്ടറുകളും ഇവിടെ ലഭ്യമാകും. 

എട്ട് ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന സ്റ്റേഷനാണ് മെറാദ്-4 ല്‍ ഇന്ന് തുറന്നത്. ചെറുവാഹനങ്ങള്‍ക്കായി നാല് ലൈനുകളും എട്ട് ഡിസ്‌പെന്‍സറുകളുമാണ് ഇവിടെ ഉള്ളത്.

അല്‍ മെറാദ്-4 ലെ പെട്രോള്‍ സ്‌റ്റേഷന്‍ തുറക്കുന്നതില്‍ തങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടെന്ന് വൊക്വോദിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സാദ് റാഷിദ് അല്‍ മുഹന്നാദി പറഞ്ഞു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News