Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ ലൈസൻസില്ലാത്ത റിയൽ എസ്റ്റേറ്റ് ഇടപാടുകാർ മാധ്യമങ്ങളിൽ പരസ്യം ചെയ്യരുത്,ഒരു ലക്ഷം റിയാൽ പിഴ

September 26, 2022

September 26, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ലൈസൻസില്ലാത്ത റിയൽ എസ്റ്റേറ്റ് ഇടപാടുകാർ ഫ്‌ളാറ്റുകളോ വില്ലകളോ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളോ വാടകക്ക് നല്കാനുണ്ടെന്ന തരത്തിൽ പരസ്യം ചെയ്‌താൽ ഒരു ലക്ഷം റിയാൽ പിഴ ലഭിക്കും.ഇത്തരം നിയമലംഘനം നടത്തിയതായി കണ്ടെത്തിയാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ലോകകപ്പിനോടനുബന്ധിച്ച് താമസ  കെട്ടിടങ്ങൾക്ക് ആവശ്യക്കാർ വർധിച്ചതിനാൽ പലരും സമൂഹ മാധ്യമങ്ങളിലും മറ്റുമായി ഇത്തരം പരസ്യങ്ങൾ നൽകുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയതായി ബന്ധപ്പെട്ട ഒരുദ്യോഗസ്ഥൻ ന്യൂസ്‌റൂമിനെ അറിയിച്ചു.

ഖത്തറിലെ നിയമമനുസരിച്ച്,അംഗീകൃത ലൈസൻസുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മാത്രമാണ് കെട്ടിടങ്ങളോ മുറികളോ വാടകക്ക് നൽകാൻ അനുമതിയുള്ളത്.എന്നാൽ വലിയൊരു വിഭാഗം മലയാളികളും വില്ലകളും ഫ്‌ളാറ്റുകളും  മറ്റുള്ളവരിൽ നിന്നെടുത്ത് വാടകക്ക് നൽകാറുണ്ട്.അതേസമയം,ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ  പരസ്യങ്ങൾ നൽകുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News