Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സി.കെ മേനോന്റെ വീട്ടിലെത്തി ഉമ്മൻചാണ്ടി അനുശോചനം അറിയിച്ചു 

October 14, 2019

October 14, 2019

എറണാകുളം : അന്തരിച്ച പ്രമുഖ വ്യവസായി പത്മശ്രീ സി കെ മേനോന്റെ എറണാകുളത്തെ വസതി സന്ദർശിച്ച് കോൺഗ്രസ്സ് നേതാവ്  ഉമ്മൻ‌ചാണ്ടി അനുശോചനമറിയിച്ചു.മരണസമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ സി കെ മേനോന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞിരുന്നില്ല. സികെ മേനോന്റെ ഭാര്യ ജയശ്രീ മേനോനെയും മകൻ ജയകൃഷ്ണ മേനോനെയും ഉമ്മൻചാണ്ടി അനുശോചനം അറിയിച്ചു. കെ.എസ്.യു കാലഘട്ടം മുതലുള്ള അടുപ്പമാണ്  സി കെ മേനോനുമായി തനിക്കുണ്ടായിരുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗൾഫിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന നിരവധി മലയാളികളുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി തന്റെ അഭ്യർത്ഥന മാനിച്ച് മേനോൻ നൽകിയ സാമ്പത്തിക സഹായങ്ങൾ ഉമ്മൻചാണ്ടി അനുസ്മരിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ദയാധനമായി ആവശ്യപ്പെട്ട തുക കൊടുത്ത് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സി കെ മേനോനെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


Latest Related News