Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഫിഫ അറബ് കപ്പ് : ലോകകപ്പിനായി നിർമിച്ച രണ്ട് സ്റ്റേഡിയങ്ങളുടെ ഉദ്‌ഘാടനം നവംബർ 30 ന്

November 25, 2021

November 25, 2021

ദോഹ : ഫിഫ അറബ് കപ്പിന്റെ ആദ്യദിനത്തിൽ രണ്ട് ലോകകപ്പ് സ്റ്റേഡിയങ്ങൾ ഉദ്‌ഘാടനം ചെയ്യപ്പെടും.  അൽ ബെയ്ത്ത്, സ്റ്റേഡിയം 974 എന്നീ സ്റ്റേഡിയങ്ങളാണ് അറബ് കപ്പിനോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യപ്പെടുക. അറബ് ഭൂഖണ്ഡത്തിലെ 16 മുൻനിര ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. 

അൽ ബൈത്തിലെ ആദ്യമത്സരത്തിൽ ആതിഥേയരായ ഖത്തർ ബഹ്റൈനെ നേരിടും. പ്രാദേശിക സമയം 7:30 നാണ് മത്സരം. സ്റ്റേഡിയം 974 ലെ ഉദ്ഘാടനമത്സരത്തിൽ സിറിയയും യുഎഇയുമാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും എട്ട് ടീമുകൾ പ്രീക്വാർട്ടറിലേക്ക് മുന്നേറുന്ന ടൂർണമെന്റിന്റെ ഫൈനലിനും അൽ ബൈത്ത് സ്റ്റേഡിയമാണ് വേദിയാവുന്നത്. ഖത്തർ ദേശീയദിനമായ ഡിസംബർ 18 നാണ് കലാശപ്പോരാട്ടം. ഇറാഖി ഗായിക റഹ്മ സിയാദ് നേതൃത്വം നൽകുന്ന സംഗീതനിശയോടെയാണ് അൽ ബൈത്ത് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെടുകയെന്ന് സംഘാടകർ അറിയിച്ചു. ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://FIFA.com/tickets ലൂടെയാണ് ടൂർണമെന്റിന്റെ ടിക്കറ്റുകൾ ലഭ്യമാവുക. അമീർ കപ്പിൽ വിജയകരമായി പരീക്ഷിച്ച ഫാൻ ഐഡി കാർഡും അറബ് കപ്പിലുണ്ട്. http://fac21.qa വെബ്‌സൈറ്റ് സന്ദർശിച്ച് ഐഡി കാർഡ് സ്വന്തമാക്കിയവർക്ക് മാത്രമേ സ്റ്റേഡിയങ്ങളിൽ പ്രവേശനം ലഭിക്കൂ. രണ്ട് ഡോസ് വാക്സിനേഷനും സ്വീകരിച്ചതാണെന്ന സർട്ടിഫിക്കറ്റും കാണികൾ കയ്യിൽ കരുതണമെന്ന് സംഘാടകർ ഓർമിപ്പിച്ചു.


Latest Related News