Breaking News
സൗദിയിൽ കാസർകോട് സ്വദേശി വെടിയേറ്റ് മരിച്ചു | കുവൈത്ത് അപ്പാർട്മെന്റിലെ തീപിടുത്തം,മരണം അഞ്ചായി | ബലിപെരുന്നാൾ,വാരാന്ത്യ അവധി ഉൾപെടെ ഖത്തറിൽ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു | കുവൈത്തിൽ രണ്ട് അപ്പാർട്മെന്റുകളിൽ തീപിടുത്തം,മൂന്ന് മരണം | മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ദോഹയിൽ ലോക പുകവലി വിരുദ്ധ ദിനം ആചരിച്ചു | ഒരു മാസം ദോഹ മെട്രോയിൽ സൗജന്യ യാത്ര,വമ്പൻ ഓഫറുമായി മെട്രോ പാസ് | അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് | ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി | കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ | ഡീസൽ വിലയിൽ നേരിയ കുറവ്,ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു |
കുവൈത്തിൽ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

December 04, 2024

Two policemen killed in Kuwait

December 04, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സല്‍വ പ്രദേശത്താണ് അപകടം സംഭവിച്ചത്.  ബദര്‍ ഫാലാഹ് അല്‍ ആസ്മി,തലാല്‍ ഹുസൈന്‍ അല്‍ ദോസരി എന്നീ പൊലീസുകാരാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റൊരു വാഹനം വന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇടിക്കുകയായിരുന്നു. ഡ്രൈവറെ പൊലീസ്  ആശുപത്രിയില്‍ വച്ച് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രി ഷെയ്ഖ് യൂസഫ് സൗദ് അല്‍ സബാഹ്,അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് സാലെം നവാഫ് അല്‍ അഹമദ് അല്‍ സബാഹും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News