കുവൈത്ത് സിറ്റി:കുവൈത്തിലെ റിഗ്ഗ മേഖലയിലെ രണ്ട് അപ്പാർട്ടുമെന്റുകളിലായി ഞായറാഴ്ച(ഇന്ന്) പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ അഞ്ചായി ഉയർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15 പേർക്ക് പരിക്കേറ്റതായും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവർ പ്രവാസികളാണെന്നാണ് സൂചന.ഇവരിൽ ഇന്ത്യക്കാർ ഉൾപെട്ടിട്ടുണ്ടോ എന്ന വിവരം ലഭ്യമല്ല.
കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.
തീപിടുത്തത്തെ തുടർന്ന് രക്ഷപ്പെടാൻ ചില താമസക്കാർ മുകളിലത്തെ നിലകളിൽ നിന്ന് ചാടുകയായിരുന്നു. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
സംഭവത്തിൽ മൂന്നു മരണവും നിരവധി പേർക്ക് പരിക്കേറ്റതും കുവൈത്ത് ഫയർഫോഴ്‌സ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്‌നിശമന സേനയും സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗവും ചേർന്നാണ് തീയണച്ചത്.
പരിക്കേറ്റ ചിലർക്കു സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകുകയും മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F