Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിന് മുമ്പ് അപകടം,തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ മരിച്ചു,നിരവധി പേർക്ക് പരിക്കേറ്റു

January 19, 2023

January 19, 2023

ന്യൂസ്‌റൂം ബ്യുറോ
ബസ്ര : അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിന് മണിക്കൂറുകൾക്ക് മുമ്പ് തെക്കൻ നഗരമായ ബസ്രയിലെ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്..സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.

ആതിഥേയ രാജ്യമായ ഇറാഖും ഒമാനും തമ്മിലുള്ള അവസാന മത്സരത്തിന് ഏഴ് മണിക്കൂർ മുമ്പാണ് അപകടമുണ്ടായത്. ബസ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് മരിച്ച രണ്ടു പേരുടെ മൃതഹങ്ങൾ നിലത്തു കിടക്കുന്നതിന്റെ ദൃശ്യങ്ങളും ഓൺലൈൻ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിയന്തര ചർച്ച നടത്താൻ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി നഗരത്തിലെത്തി.ഫൈനൽ മത്സരം അയൽരാജ്യത്തേക്ക് മാറ്റാമെന്ന് ബസ്ര ഗവർണർ അസദ് അബ്ദുലമീർ അലിദാനി പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.അതേസമയം,അപകടത്തെ കുറിച്ചുള്ള  ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ ഇറാഖി സർക്കാരിൽ നിന്ന് പുറത്തുവന്നിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News