March 25, 2024
March 25, 2024
അബുദാബി/കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർപ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നു. ജിസിസി രാജ്യങ്ങളിൽ രേഖപ്പെടുത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള സംവിധാനം രാജ്യങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. കൂടാതെ, നിയമലംഘകരെ പിടികൂടാനും ഇതിലൂടെ എളുപ്പമാകും.
ഒരു രാജ്യത്ത് കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടുന്നവരെ പിടികൂടാൻ ഈ സംവിധാനം വഴി സാധിക്കും. വ്യാജ പാസ്പോർട്ടുമായും ശസ്ത്രക്രിയിലൂടെ വിരലടയാളത്തിൽ കൃത്രിമം നടത്തിയും ജിസിസി രാജ്യങ്ങളിലേക്ക് വരുന്നവരെ പിടികൂടാനും ഇതുവഴി സാധിക്കും.
ഇരട്ട പൗരത്വമുള്ളവരെ തിരിച്ചറിയാനും വിരലടയാളം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേട് നടത്തി മുങ്ങുന്നവരെ പിടികൂടാനും, ഇന്റർപോൾ വഴി പ്രതികളെ കൈമാറാനും സാധിക്കും. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ബയോമെട്രിക് സംവിധാനം നിലവിലുണ്ട്.
കുവൈത്തിൽ മാർച്ച് ഒന്നിന് ആരംഭിച്ച നിർബന്ധിത ബയോമെട്രിക് സംവിധാനം 3 മാസത്തിനകം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. 48 ലക്ഷം ജനസംഖ്യയുള്ള കുവൈത്തിൽ 17 ലക്ഷം ആളുകളുടെ വിരലടയാളം ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. വിരലടയാളം രേഖപ്പെടുത്തുന്നതിന് അതിർത്തി കവാടങ്ങൾക്കു പുറമേ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F