May 28, 2024
May 28, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹജ്ജ് തീർത്ഥാടനത്തിന് രജിസ്റ്റർ ചെയ്തവരെ ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള മുൻകൂർ അപ്പോയിന്റ്മെന്റ് ബുക്കിംഗിൽ നിന്ന് ഒഴിവാക്കിയതായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. അപേക്ഷകൻ ‘സഹേൽ’ ആപ്പ് വഴി ഹജ്ജ് തീർത്ഥാടകനായി രജിസ്റ്റർ ചെയ്തിരിക്കണം.
വെസ്റ്റ് മിഷ്‌റഫ്, ഫർവാനിയ ഗവർണറേറ്റ്, ജഹ്‌റ, അൽ അഹമ്മദി ഗവർണറേറ്റ്, മുബാറക് അൽ കബീർ, വാണിജ്യ സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ ഹജ്ജ് തീർത്ഥാടകർക്കായി ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകൾ പ്രവർത്തിക്കുമെന്ന് അതോറിറ്റി അറിയിച്ചു. എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ സെന്ററുകൾ പ്രവർത്തിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F