March 25, 2024
March 25, 2024
ദോഹ: പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് ഖത്തർ ടൂറിസം പ്രസിഡൻ്റ് സാദ് ബിൻ അലി അൽ ഖർജി. ഗൾഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിന്റെ ചർച്ചകളും തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം ഖത്തർ ടിവിയോട് പറഞ്ഞു. പദ്ധതി ഔദ്യോഗികമായി നടപ്പാക്കുന്നതിന് മുമ്പ് ട്രയൽ പ്രൊപ്പോസൽ സമർപ്പിക്കാൻ ഖത്തർ ടൂറിസത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ജിസിസി രാജ്യങ്ങളുടെ പ്രധാന ടൂറിസം പദ്ധതികളിലൊന്നാണ് ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരു വിസ മാത്രം ഉപയോഗിച്ച് എല്ലാ ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ ഇതുവഴി സാധിക്കും. ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ മസ്‌കത്തിൽ നടത്തിയ 40-ാമത് യോഗത്തിൽ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുക, ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന് സൗകര്യമൊരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതുവഴി ഗൾഫ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സാധിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F