Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദോഹയിൽ വാഹനാപകടത്തിൽ മൂന്ന് കെനിയൻ സ്വദേശികൾ മരിച്ചതായി എംബസി

September 02, 2021

September 02, 2021

ദോഹ : ദോഹയിൽ തിങ്കളാഴ്ച ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്ന് കെനിയൻ സ്വദേശികൾ മരിച്ചതായി കെനിയൻ എംബസി അറിയിച്ചു.. മൂവരും സെക്യൂരിറ്റി ഗാർഡുകളാണ്. പരിക്കേറ്റ രണ്ട് കെനിയൻ സ്വദേശികളെ ആശുപത്രിയിലേക്ക് മാറ്റിയതായും അതിലൊരാളുടെ നില ഗുരുതരമാണെന്നും ഖത്തറിലെ കെനിയൻ എംബസി അറിയിച്ചു.കഴിഞ്ഞ തിങ്കളാഴ്ച ഇവർ സഞ്ചരിച്ചിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കെനിയയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കെനിയൻ എംബസി അറിയിച്ചു. അപകടത്തിൽ പെട്ടവരുടെ വ്യക്തിവിവരങ്ങൾ ലഭ്യമല്ല.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക


Latest Related News