Breaking News
കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം | മദീനയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി അദ്ധ്യാപിക മരിച്ചു |
കുവൈത്തിലെ അനധികൃത ഗുരുദ്വാര വിവാദമാകുന്നു

August 18, 2019

August 18, 2019

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഗുരുദ്വാര വിവാദമാകുന്നു.പ്രാദേശിക പത്രത്തിൽ വാർത്ത വന്നതോടെയാണ് സുലൈബിക്കാത്തിലെ ഗുരുദ്വാര വിവാദത്തിലായത്.ഇതിനു പിന്നാലെ  നിയമവിധേയമല്ലാതെ പ്രവർത്തിക്കുന്ന സിഖ് ഗുരുദ്വാര നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്  പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തി.

 

വെയർഹൗസിനായി കമ്പനിക്ക് നൽകിയ സ്ഥലത്താണ് ‘ഗുരുദ്വാര’ പ്രവർത്തിക്കുന്നതെന്നു മുനിസിപ്പാലിറ്റി പറയുന്നു. കൃഷി-മത്സ്യ അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥലലമാണിത്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു കൃഷി-മത്സ്യ അതോറിറ്റി ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് അൽ യൂസഫ് പറഞ്ഞു.  കെട്ടിടത്തിന്റെ ഉടമയ്ക്ക് ആഭ്യന്തരമന്ത്രാലയവും നോട്ടിസ് നൽകിയിട്ടുണ്ട്. 

 

നിയമവിധേയമല്ലാത്ത ആരാധനാലയം എത്രയും വേഗം നീക്കം ചെയ്യണമെന്ന് മുഹമ്മദ് അൽ ഹായിഫ് എം‌പി ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യമെന്നാൽ രാജ്യത്ത് നിലവിലുള്ള നിയമം മറികടന്ന് ആരാധനാലയങ്ങൾ സ്ഥാപിക്കുക എന്നല്ലെന്ന് റിയാദ് അൽ അദ്സാനി പറഞ്ഞു. ആരാധനാലയം സ്ഥാപിക്കുന്നതിന് മുൻ‌കൂർ അനുമതി വാങ്ങണമെന്ന നിയമം പാലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..മുസ്‌ലിം ആരാധനാലയങ്ങൾക്കു പുറമേ ഏതാനും ക്രിസ്ത്യൻ ആരാധനാലയങ്ങൾ മാ‍ത്രമാണ് രാജ്യത്ത് നിയമവിധേയമായി പ്രവർത്തിക്കുന്നത്. അതേസമയം കുവൈത്തിൽ സിഖ് ഗുരുദ്വാര പ്രവർത്തിക്കുന്നതായി അറിയില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ആരാധനാലയം സ്ഥാപിക്കുന്നതിനു പിന്തുണ തേടി സിഖ് സമൂഹം എംബസിയെ സമീപിച്ചിട്ടില്ലെന്നും കുവൈത്തും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഉലച്ചിലുണ്ടാകുന്ന ഒരു നടപടിയെയും പിന്തുണക്കില്ലെന്നും സെക്കൻഡ് സെക്രട്ടറി പറഞ്ഞു.


Latest Related News