Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മഞ്ഞുരുകുമോ?ഖത്തറും ഉപരോധ രാജ്യങ്ങളും ഒരേ വേദിയിൽ

September 20, 2019

September 20, 2019

ഖത്തറിനെതിരെ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ജി.സി.സി രാജ്യങ്ങൾ ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്ന സന്ദർഭങ്ങൾ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ.

വാഷിങ്ടണ്‍: ഖത്തറിനെയും സൗദി അറേബ്യയെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തി അമേരിക്കയില്‍ സുരക്ഷായോഗം. യു.എസ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള മിഡിലീസ്റ്റ് സ്ട്രാറ്റജിക് അലയന്‍സാണ് വാഷിങ്ടണില്‍ യോഗം ചേര്‍ന്നിരിക്കുന്നത്. ഖത്തറിനും സൗദിക്കും അമേരിക്കയ്ക്കും പുറമെ സഖ്യത്തിലെ മറ്റ് അംഗങ്ങളായ കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തതായാണു വിവരം.

മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് സഖ്യം യോഗം ചേര്‍ന്നത്. സഖ്യരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും പൊതുഭീഷണികള്‍ നേരിടാനായി ഒന്നിക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ സ്വീകരിക്കേണ്ട നയനിലപാടുകളും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.

മേഖലയുടെ സുരക്ഷയെയും രാജ്യാന്തര എണ്ണ വിപണിയെയും പ്രതികൂലമായി ബാധിച്ച സൗദി അരാംകോ ഡ്രോണാക്രമണത്തെ യോഗം സംയുക്ത പ്രസ്താവനയില്‍ ഏകകണ്ഠമായി അപലപിച്ചു. ഖത്തറിനെതിരെ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ജി.സി.സി രാജ്യങ്ങൾ ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്ന സന്ദർഭങ്ങൾ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ.


Latest Related News