Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഇറാനിൽ നിന്നുള്ള ഗ്രാൻഡ് ഫെറി നാളെ ദോഹ തുറമുഖത്ത് എത്തും

August 23, 2019

August 23, 2019

ദോഹ: ഇറാനിലെ ബുഷെര്‍ തുറമുഖത്ത് നിന്നു ഹമദ് തുറമുഖത്തേക്കുള്ള  ആദ്യ കപ്പല്‍ സര്‍വിസ് നാളെ മുതൽ. ഗ്രാന്‍ഡ് ഫെറി എന്ന ഭീമന്‍ കപ്പലാണ് ആദ്യമെത്തുകയെന്ന് ഇറാനിയന്‍ തുറമുഖ അധികൃതര്‍ വ്യക്തമാക്കിയതായി പ്രസ് ടിവി ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. 500 കിടക്കകള്‍, 250 മുറികളിലായി 1,200 സീറ്റുകള്‍ എന്നീ സൗകര്യങ്ങളുള്ള ഭീമന്‍ കപ്പലാണ് ഗ്രാന്‍ഡ് ഫെറി. 144 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയുമുള്ള ഗ്രാന്‍ഡ് ഫെറി ആഴ്ചയില്‍ രണ്ട് തവണ ഹമദ് തുറമുഖത്തേക്ക് സര്‍വിസ് നടത്തും. അധികം താമസിയാതെ യാത്രക്കാര്‍ക്കുള്ള സര്‍വിസും തുടങ്ങാനാണു പദ്ധതി.


Latest Related News