Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഹാസ്യ സാമ്രാട്ടുകളെ ഓർക്കുമ്പോൾ, കൾചറൽ ഫോറം ഇന്നസെന്റ് മാമുക്കോയ അനുസ്മരണം സംഘടിപ്പിച്ചു

May 09, 2023

May 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റി 'ഹാസ്യ സാമ്രാട്ടുകളെ ഓർക്കുമ്പോൾ' എന്ന പേരിൽ മാമുക്കോയ, ഇന്നസെന്റ് അനുസ്മരണം സംഘടിപ്പിച്ചു. മലയാള സിനിമയിൽ ചിരിയുടെ ചരിത്രം തീർത്ത കലാകാരന്മാരെ അനുസ്മരിക്കുന്ന പരിപാടി ഇന്ത്യൻ കൾച്ചറൽ സെന്റർ അംഗം അഡ്വ.ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു. ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ജീവിത പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന് പഠിപ്പിക്കുകയും  നിലപാടുകൾ തുറന്ന് പറയാനുള്ളതാണെന്ന് ഓർമിപ്പിക്കുകയും ചെയ്ത കലാകാരന്മാരായിരുന്നു  ഇന്നസെന്റും മാമുക്കോയയുമെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.  

കൾച്ചറൽ ഫോറം തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. നിഹാസ് എറിയാട്, മർസൂഖ്, അനീസ് റഹ്മാൻ മാള എന്നിവർ സംസാരിച്ചു. ഖത്തറിലെ കലാകാരന്മാരായ വസന്തൻ പൊന്നാനി, മല്ലിക ബാബു, മശ്ഹൂദ് തങ്ങൾ, ഫൈസൽ എന്നിവർ വ്യത്യസ്ത കലാവിഷ്‌കാരങ്ങൾ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സലീം എൻ.പി  സ്വാഗതവും കൾച്ചറൽ ഫോറം തൃശൂർ ജില്ലാ സെക്രട്ടറി അൽജാബിർ നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News