Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനിൽ പതിനഞ്ചുകാരൻ രണ്ടു സഹോദരിമാരെ കുത്തിക്കൊന്നു,അമ്മയ്ക്ക് ഗുരുതര പരിക്ക്

October 28, 2021

October 28, 2021

മസ്‍കത്ത്: ഒമാനില്‍ പതിനഞ്ചുകാരന്‍ തന്റെ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു . മുസന്ദം ഗവര്‍ണറേറ്റിലാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത് .ഖസ്‍ബ വിലായത്തിലത്തില്‍ നിന്നാണ് നടുക്കുന്ന കൊലപാതക വാര്‍ത്ത പുറത്തുവന്നത്. രണ്ട് പെണ്‍കുട്ടികളെ തങ്ങളുടെ 15 വയസുള്ള സഹോദരന്‍ കുത്തുകയായിരുന്നുവെന്നും അവരുടെ അമ്മയ്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

 

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ പിന്നീട് അപകട നില തരണം ചെയ്‍തു. കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു വരുന്നതായും പൊലീസിന്റെ പ്രസ്‍താവനയില്‍ പറയുന്നു.അതേസമയം,ഇവർ ഏതുരാജ്യക്കാരാണെന്ന കാര്യം പോലീസ് പുറത്തുവിട്ടിട്ടില്ല.


Latest Related News