Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ ഐ സി എഫ് ദേശസ്നേഹ സംഗമം, ഭരണഘടന സംരക്ഷിക്കാൻ ഒരുമിക്കണമെന്ന് ടി എൻ പ്രതാപൻ

August 18, 2022

August 18, 2022

ദോഹ : ഇന്ത്യയുടെ ഭരണഘടനയാണ് രാജ്യത്തെ പൗരന്മാരുടെ കാവലെന്നും ഭരണഘടന  സംരക്ഷിക്കാൻ മുഴുവൻ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും  ടി എൻ പ്രതാപൻ എം. പി. ഐ സി എഫ് ഖത്തർ 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന പ്രമേയത്തിൽ നടത്തിയ ദേശസ്നേഹ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 15 രാത്രി ഓൺലൈനിൽ നടന്ന സംഗമത്തിൽ ഡോ മുഹമ്മദ് ഫാറൂഖ് നഈമി സന്ദേശ പ്രഭാഷണം നടത്തി. ആർ എസ് സി നാഷണൽ ചെയർമാൻ നൗഫൽ ലത്വീഫി  ആശംസ നേർന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ   ഭാഗമായി മദ്രസാ വിദ്യാർത്ഥികൾക്കായി നടത്തിയ ഫ്ലാഗ് ഡ്രോയിങ് , മാപ് ഡ്രോയിങ് ,ക്വിസ് എന്നീ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മദ്രസാ വിദ്യാർത്ഥികളുടെ കലാ പരിപാടികളും കലാലയം സാംസ്കാരിക വേദിയുടെ ദേശഭക്തി ഗാനങ്ങളും സംഗമത്തെ ആസ്വാദ്യമാക്കി.

അഹമദ്‌  സഖാഫി പേരാമ്പ്ര ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഐ സി എഫ് നാഷണൽ പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ , ഡോ ബഷീർ പുത്തൂപാടം, ഉമർ കുണ്ടുതോട്, സാജിദ് മാട്ടൂൽ തുടങ്ങിയവർ സംസാരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News