Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി അഞ്ചു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും, പരിഹാസവുമായി സോഷ്യൽ മീഡിയ

January 11, 2022

January 11, 2022

കൊച്ചി : അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് മമ്മൂട്ടിയും മോഹൻലാലും. നടി ഇന്നലെ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് സ്വന്തം പേജിലൂടെ ഷെയർ ചെയ്തുകൊണ്ടാണ് മലയാള സിനിമയിലെ താരരാജാക്കന്മാർ ഐക്യദാർഢ്യം അറിയിച്ചത്. മലയാള സിനിമയിലെ മറ്റ് നിരവധി താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നടിക്ക് പിന്തുണ അറിയിച്ചു രംഗത്തെത്തി. അക്രമത്തിന് ഇരയായതിനെ പറ്റിയും, കഴിഞ്ഞ അഞ്ച് വർഷങ്ങളായി താൻ അനുഭവിച്ചു വരുന്ന മാനസിക സംഘർഷങ്ങളെ പറ്റിയും കുറിച്ച ശേഷം, കൂടെ നിന്നവർക്കുള്ള നന്ദിയും പോസ്റ്റിലൂടെ നടി അറിയിച്ചു.

അതേസമയം, മലയാളത്തിലെ മഹാനടന്മാർ വൈകിയ വേളയിൽ നടത്തിയ ഐക്യദാർഢ്യ പ്രകടനത്തിന് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. വേട്ടക്കാരനെ തള്ളിപ്പറയാതെ, ഇരയ്ക്ക് പ്രഖ്യാപിച്ച പിന്തുണയെ ഇരട്ടത്താപ്പെന്നാണ് പലരും വിശേഷിപ്പിച്ചത്. മലയാള സിനിമാ രംഗത്ത് ഇത്രമേൽ പ്രഭാവമുള്ള നടന്മാരായിട്ടും ഇത്രനാളെന്തിന് മൗനം അവലംബിച്ചെന്നുള്ള ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തുന്നു. സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ' യിൽ പോലും കൃത്യമായ നിലപാടെടുക്കാൻ മടിച്ച താരദ്വയം, ആരാധകരെ തൃപ്തിപ്പെടുത്താൻ കാണിക്കുന്ന പൊറാട്ടുനാടകമാണ് ഇതെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ആത്മാർത്ഥമായാണ് ഈ പിന്തുണയെങ്കിൽ, ഇനിയെങ്കിലും കുറ്റാരോപിതനായ നടനുമായി വേദികളും സിനിമകളും പങ്കിടാതിരിക്കാനുള്ള ആർജവമെങ്കിലും ഇരുവരും കാണിക്കണമെന്നും സോഷ്യൽ മീഡിയ ആവശ്യപ്പെട്ടു.


Latest Related News