Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗദിക്ക് പോകാനൊരുങ്ങി,ആദ്യ യാത്രയിൽ തന്നെ ഷൈനിക്ക് നഷ്ടമായത് ഭർത്താവും ഏക മകനും ഉൾപ്പെടെ കുടുംബത്തിലെ നാല് പേരെ

April 28, 2022

April 28, 2022

കൊച്ചി : കുടുംബത്തിന്റെ കടബാധ്യതകൾ തീർക്കാൻ സൗദി അറേബ്യയിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയ  ഷൈനിക്ക് ആദ്യ യാത്രയില്‍ തന്നെ നഷ്ടമായത് ഭര്‍ത്താവും ഏകമകനും സഹോദരനുമുള്‍പ്പെടെ നാലു പേര്‍.കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ കഴിഞ്ഞ ദിവസം രാവിലെ ഇവർ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ കാര്‍ പൂര്‍ണമായി തകര്‍ന്നു.ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ ദേശീയപാതയില്‍ അമ്പലപ്പുഴയ്ക്കടുത്തുണ്ടായ അപകടത്തിലാണ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ജീവൻ നഷ്ടമായത്.ഗുരുതരമായി പരിക്കേറ്റ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന ഇവരുടെ കാര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേരില്‍ വിദേശത്തേക്കു പോകേണ്ടിയിരുന്ന ഷൈനിയൊഴികെ എല്ലാവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

ഷൈനിയുടെ ഭര്‍ത്താവ് നെടുമങ്ങാടിനു സമീപം ആനാട് നെട്ടറക്കോണം അനീഷ് ഭവനില്‍ സുധീഷ് ലാല്‍ (37), ഏകമകന്‍ നിരഞ്ജന്‍ (അമ്പാടി-12), ഷൈനിയുടെ സഹോദരന്‍ ഉഴമലയ്ക്കല്‍ പരുത്തിക്കുഴി കുന്നില്‍വീട്ടില്‍ (ഷൈനി ഭവന്‍) ഷൈജു (34), സുധീഷ്ലി ലാലിന്റെ അച്ചന്റെ  സഹോദരന്റെ മകന്‍ പരുത്തിക്കുഴി നന്ദനത്തില്‍ അഭിരാഗ് (നന്ദു-27) എന്നിവരാണു മരിച്ചത്.

ഷൈനിയെ ആദ്യം ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയിലാണെത്തിച്ചത്. പിന്നീട്, തിരുവനന്തപുരത്തേക്കു മാറ്റി. അമ്പലപ്പുഴ ജങ്ഷന്  അരക്കിലോമീറ്റര്‍ തെക്കുമാറി പായല്‍കുളങ്ങരയ്ക്കു സമീപമായിരുന്നു അപകടം. സുധീഷ് ലാലാണ് കാറോടിച്ചിരുന്നത്.ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നു കരുതുന്നു.

നാലു മൃതദേഹങ്ങളും ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി.

ഷൈനിക്ക് സൗദിയില്‍ ആശുപത്രിയിലാണ് ജോലി കിട്ടിയിരുന്നത്. കുടുംബത്തിന്റെ കടബാധ്യത തീര്‍ക്കാനാണ് വിദേശത്തേക്കുപോകാനായി ഷൈനി തയ്യാറായത്. ഓട്ടോ ഓടിച്ചും പെയിന്റിങ് ജോലിക്കും പോയിരുന്ന സുധീഷ് ലാല്‍ ആനാട് ബാങ്ക് ജങ്ഷനില്‍ പണിയുപകരണങ്ങള്‍ വാടകയ്ക്കുകൊടുക്കുന്ന സ്ഥാപനം നടത്തുന്നുണ്ടായിരുന്നു.

നെടുമങ്ങാട് ദര്‍ശന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് നിരഞ്ജന്‍. വെല്‍ഡിങ് തൊഴിലാളികളായ ഷൈജുവും അഭിരാഗും അവിവാഹിതരാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News