Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ജൈത്രയാത്ര തുടർന്ന് ഷെയ്ഖ അസ്മ, ഖത്തറി യുവതിക്ക് മുൻപിൽ ഇത്തവണ കീഴടങ്ങിയത് 'അമ ദബ്ലം'പർവതം

November 10, 2021

November 10, 2021

നേപ്പാൾ : പർവ്വതാരോഹണ രംഗത്ത് വിസ്മയം സൃഷ്ടിച്ച് മുന്നേറുന്ന ഷെയ്ഖ അസ്മയുടെ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി. 6,812 മീറ്റർ ഉയരമുള്ള അമ ദബ്ലം കൊടുമുടി കീഴടക്കിയ വാർത്ത ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അസ്മ പങ്കുവെച്ചത്. ഹിമാലയ മലനിരകളിൽപെടുന്ന അമ, ഏറ്റവും ദുർഘടമായ പർവ്വതങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 'കീഴടക്കാൻ കഴിയാത്തത്' എന്നായിരുന്നു ഈ പർവ്വതത്തിന് എഡ്‌മണ്ട് ഹിലാരി നൽകിയ വിശേഷണം.

അമ ദബ്ലം കൊടുമുടി കീഴടക്കുന്ന ആദ്യ ഖത്തറി വനിതയെന്ന ബഹുമതിയും ഇതോടെ അസ്മ സ്വന്തമാക്കി. 2021 ൽ താരം കീഴടക്കുന്ന നാലാമത്തെ പർവതമാണ് അമ ദബ്ലം. നേപ്പാളിൽ തന്നെ സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ കൊടുമുടിയായ ദൗലാഗിരിയും അസ്മ ഈ വർഷം കീഴടക്കിയിരുന്നു. ഓക്സിജൻ ശ്വസനസഹായി ഇല്ലാതെ മൗണ്ട് മനാസ്ലു കീഴടക്കിയും അസ്മ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് അമ ദബ്ലം കീഴടക്കാൻ സാധിച്ചതെന്നാണ് അസ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.


Latest Related News