Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് ഖത്തറില്‍ നിന്നെടുക്കാം

June 24, 2021

June 24, 2021

ദോഹ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് ഖത്തറില്‍  രണ്ടാം ഡോസ് സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം. ഇത്തരക്കാര്‍ക്ക് കോവിഷീല്‍ഡിന് സമാനമായ ആസ്ട്രസെനക വാക്‌സിനാണ് രണ്ടാംഡോസായി നല്‍കുക. ആസ്ട്രസെനക പോലെ  ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയില്‍  നിര്‍മിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്.  ഖത്തര്‍  പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ ആസ്ട്രസെനക്കക്കും കോവിഷീല്‍ഡിനും അംഗീകാരം നല്‍കിയിരുന്നു. രണ്ടാം ഡോസിനായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയാണ് (പി.എച്ച്.സി) സമീപിക്കേണ്ടത്. ഇവരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കമ്യൂണിക്കബിള്‍  ഡിസീസ് സെന്ററിലേക്ക് (സി.ഡി.സി) അയക്കണമെന്നാണ് ആശുപത്രികളില്‍ കിട്ടിയ അറിയിപ്പ്. ഇന്ത്യയില്‍നിന്ന് ആദ്യ ഡോസ് എടുത്ത് ഖത്തറിലേക്ക് വരുന്നവര്‍ രണ്ടാംഡോസിനായി തങ്ങളുടെ ഹെല്‍ത്ത് കാര്‍ഡ് പ്രകാരമുള്ള പി.എച്ച്.സിയില്‍ എത്തുകയാണ്  വേണ്ടത്.

 


Latest Related News