Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ലീഗിന്റെ അമരത്ത് ഇനി സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കും

March 07, 2022

March 07, 2022

മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ വിടവാങ്ങിയ സാഹചര്യത്തിൽ, ഉന്നതാധികാര സമിതി യോഗം കൂടിയാണ് തീരുമാനമെടുത്തത്. ഉന്നതാധികാര സമിതിയിൽ അംഗമായ സാദിഖലി തങ്ങൾ, ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റാണ്. സംസ്ഥാന അധ്യക്ഷ പദവിയോടൊപ്പം രാഷ്ട്രീയകാര്യ സമിതി ചെയർമാനായും സാദിഖലി തങ്ങളെ നിയോഗിച്ചിട്ടുണ്ട്. 

ഹൈദരലി തങ്ങൾ അസുഖബാധിതനായപ്പോൾ സാദിഖലി തങ്ങളാണ് പാർട്ടിയുടെ താൽകാലിക അധ്യക്ഷത വഹിച്ചത്. അർബുദ ബാധിതനായി ചികിത്സയിൽ ഇരിക്കെയാണ് ഹൈദരലി തങ്ങൾ അന്തരിച്ചത്. എറണാകുളത്തെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലായിരുന്നു മരണം. വൻ ജനാവലിയെ സാക്ഷിയാക്കി ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് ഖബറടക്കം പൂർത്തിയാക്കിയത്. ഇന്ന് രാവിലെ ഖബറടക്കം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പെങ്കിലും, സാഹചര്യം കണക്കിലെടുത്ത് നേരത്തേയാക്കുകയായിരുന്നു. പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ ആയിരങ്ങൾ പ്രവഹിച്ചതോടെ മലപ്പുറം ടൗൺ ഹാളിലെ പൊതുപ്രദർശനത്തിന്റെ ദൈർഖ്യവും വെട്ടിക്കുറക്കേണ്ടി വന്നിരുന്നു.


Latest Related News