Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സിയാലിന് അന്താരാഷ്ട്ര പുരസ്‌കാരം വീണ്ടും

June 23, 2021

June 23, 2021

കൊച്ചി:കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്(സിയാല്‍) രാജ്യാന്തര പുരസ്‌ക്കാരം. യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ സിയാലിന് വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ രാജ്യാന്തര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(എ.സി.ഐ)റോള്‍ ഓഫ് എക്‌സലന്‍സ് പുരസ്‌ക്കാരം നല്‍കിയത്.  ഈ വര്‍ഷം ലോകത്തിലെ ആറ് വിമാനത്താവളങ്ങളാണ് എ.സി.ഐ യുടെ റോള്‍ ഓഫ് എക്‌സലന്‍സ് ബഹുമതിക്ക് അര്‍ഹമായത്.  പ്രതിവര്‍ഷം അമ്പതുലക്ഷം മുതല്‍ ഒന്നരക്കോടി വരെ യാത്രക്കാര്‍ എത്തുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തുടര്‍ച്ചയായി അഞ്ചുതവണ സിയാല്‍ എ.സി.ഐയുടെ പുരസ്‌ക്കാരത്തിന് അര്‍ഹമായിരുന്നു.

 


Latest Related News