Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിന്റെ സൂപ്പർ ജംബോ വിമാനം സർവീസ് പുനരാരംഭിക്കുന്നു, പരീക്ഷപ്പറക്കൽ നടത്തി

November 03, 2021

November 03, 2021

ദോഹ : യാത്രാ വിമാനങ്ങളിലെ ഭീമനായ എയർബസ് 380 ന്റെ സർവീസ് വൈകാതെ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഇതിന് മുന്നോടിയായി പഴയ ദോഹ വിമാനത്താവളത്തിൽ നിന്നും ഹമദ് വിമാനത്താവളത്തിലേക്ക് എയർബസ് പരീക്ഷണപ്പറക്കൽ നടത്തി. ലണ്ടനിലേക്കും പാരിസിലേക്കും ഉളള സർവീസോടെ 2021 ഡിസംബർ 15 നാണ് എയർബസ് പറന്നുതുടങ്ങുക. 


കോവിഡിന്റെ വ്യാപനം കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതോടെയാണ് എയർബസ് തിരികെ കൊണ്ടുവരാൻ ഖത്തർ എയർവേയ്‌സ് തീരുമാനിച്ചത്. ഒരേസമയം 853 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എയർബസിന് മണിക്കൂറിൽ 1185 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. സിംഗപ്പൂർ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ എയർബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.


Latest Related News