Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പോകാനും വരാനും ആളില്ല,ഖത്തറിൽ നിന്ന് നാട്ടിലേക്ക് പറക്കുന്നത് ആളില്ലാ വിമാനങ്ങൾ

September 03, 2020

September 03, 2020

ദോഹ : ഖത്തറിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള മിക്ക വിമാന സർവീസുകളും മുടങ്ങുന്നു.യാത്രക്കാരില്ലാത്തതാണ് വിമാനസർവീസുകൾ മുടങ്ങാൻ കാരണമാവുന്നത്.വ്യാഴാഴ്ച ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കും ഡൽഹിയിലേക്കും മുംബയിലേക്കുമുള്ള ഇൻഡിഗോ  വിമാനങ്ങൾ സർവീസുകൾ നടത്തി.അതേസമയം,ഡൽഹിയിലേക്കുള്ള രണ്ടാമത്തെ ഇൻഡിഗോ വിമാനം റദ്ദാക്കി.ഇന്ന് തിരുവനന്തപുരത്ത് നിന്നും മുംബയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള വിമാനങ്ങൾ ദോഹയിൽ ഇറങ്ങി. എന്നാൽ ഖത്തർ എയർവേയ്‌സിന്റെ  ദോഹയിലേക്കുള്ള വിമാനങ്ങളും ദോഹയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളും സർവീസ് നടത്തിയില്ല. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഖത്തറിൽ നിന്നും ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുമുള്ള മിക്ക സർവീസുകളും തുടർച്ചയായി മുടങ്ങുകയാണ്.

ഇൻഡിഗോ പരമാവധി സർവീസുകൾ നടത്തുന്നുണ്ടെങ്കിലും നൂറിൽ താഴെ യാത്രക്കാരുമായാണ് മിക്ക സർവീസുകളും നടത്തുന്നത്.നാട്ടിൽ നിന്നും തിരിച്ചുവരാൻ ഖത്തർ പോർട്ടൽ വഴിയുള്ള അനുമതി ലഭിക്കാത്തതാണ് പ്രശ്നമെങ്കിൽ ഖത്തറിൽ നിന്നും നാട്ടിലേക്ക് പോയാൽ എപ്പോൾ തിരിച്ചു വരാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതാണ് പലരും യാത്ര നീട്ടിവെക്കാൻ കാരണമാവുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News