Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറില്‍ ജൂലൈ 12 മുതല്‍ ടൂറിസ്റ്റ്, ഫാമിലി വിസാ നടപടികള്‍ ആരംഭിക്കും

July 09, 2021

July 09, 2021

ദോഹ:ഖത്തറിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആശ്വാസം. ഇളവു പ്രഖ്യാപനത്തോടെ ഫാമിലി, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാനുള്ള  നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിക്കുെന്ന റിപ്പോര്‍ട്ടുകളും വന്നു തുടങ്ങിയിട്ടുണ്ട്. ജൂലൈ 12 മുതലാണ് വിസകള്‍ അനുവദിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഖത്തറിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിസ നടപടികള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. 12 മുതല്‍ ടൂറിസ്റ്റ്, ഫാമിലി എന്‍ട്രി വിസകള്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ രാജ്യത്തെത്തുന്നവര്‍ കൃത്യായ കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കേണ്ടതുണ്ട്.
ഖത്തറിലേക്ക് കര, കടല്‍, ആകാശ മാര്‍ഗേന എത്തുന്നവര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും രാജ്യത്ത് കോവിഡ് വ്യാപനം കുറക്കുകയാണ് പ്രധാന ലക്ഷ്യമെന്നും വാക്‌സിനെടുത്തവരായാലും ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കേണ്ടവരും നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

 

 


Latest Related News