Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഈണങ്ങളുടെ ശിൽപി കെ.രാഘവൻ മാസ്റ്ററെയും ഇശലുകളുടെ സുൽത്താൻ വി.എം കുട്ടിയേയും ഖത്തർ സമീക്ഷ അനുസ്മരിക്കുന്നു

October 18, 2021

October 18, 2021

ദോഹ : മലയാളികൾ എക്കാലവും ചുണ്ടിൽ കോർത്തുനടക്കുന്ന ഈണങ്ങളുടെ രാജശിൽപി കെ.രാഘവൻ മാസ്റ്ററെയും ഈയിടെ അന്തരിച്ച മാപ്പിളപ്പാട്ട് ഗായകനും ഗാനരചയിതാവും മാപ്പിളപ്പാട്ടിനെ അരങ്ങിന്റെ താളമാക്കിയ മലബാറിന്റെ അഹങ്കാരമായ വി.എം കുട്ടിയേയും സമീക്ഷ ഖത്തർ അനുസ്മരിക്കുന്നു.നാളെ(ഒക്ടോബർ 10,ചൊവ്വ) രാത്രി എട്ട് മണിക്ക് സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ ഗായകൻ വി.ടി മുരളി രാഘവൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും.

മാപ്പിളപ്പാട് ഗായകൻ കെ.ജി സത്താറിന്റെ പൗത്രിയും മാപ്പിളപ്പാട്ട് ഗവേഷകയുമായ ഡോ.സമീറാ ഹനീഫ് ആണ് വി.എം കുട്ടി അനുസ്മരണ പ്രഭാഷണം നടത്തുന്നത്.

സൂം മീറ്റിങ് ഐഡി : 8279 350 7078 

പാസ്‌കോഡ് : 12345 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News