Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ ശനിയാഴ്ച്ച 1130 പേർക്ക് കൂടി കോവിഡ്,മരണം പതിമൂന്നായി

May 09, 2020

May 09, 2020

ദോഹ : ഖത്തറിൽ  1130 പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ പതിമൂന്നായി. കാസര്‍കോഡ് സ്വദേശി പടന്നക്കാട് റഹീന മന്‍സിലില്‍ എ അബ്ദുല്‍ റസാഖ്(50) ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഖത്തറിൽ ആയിരത്തിന് മുകളിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെ 1311 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ രാജ്യത്ത് കോവിഡ് ബാധയേറ്റ് ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 18,819 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 129 പേരാണ് പുതുതായി രോഗവിമുക്തി നേടിയത്. ഇതുവരെ 2449 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News