Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ പ്രവാസിയുടെ ഭാര്യയിൽ നിന്ന് കോടികൾ തട്ടിയെടുത്തു,രണ്ടു പേർ അറസ്റ്റിൽ 

August 22, 2020

August 22, 2020

ദോഹ : ഖത്തറിൽ ബിസിനസ് പ്രതിസന്ധിയിലായതിനെ തുടർന്ന് ചെക്ക് കേസിൽ പെട്ട പെരുമ്പാവൂർ സ്വദേശിയായ വ്യവസായിയുടെ ഭാര്യയുടെ കയ്യിൽ നിന്ന് രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ എറണാകുളം ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.പെരുമ്പാവൂർ കണ്ടന്തറ മഹല്ല് പള്ളിയിലെ മുൻ ഇമാമായിരുന്ന പെഴക്കാപ്പിള്ളി കല്ലുവെട്ടിക്കുഴി അസ്‌ലം മൗലവി,കൂട്ടാളിയായ കാഞ്ഞിരപ്പിള്ളി പാലക്കൽ ബിജിലി എന്നിവരാണ് അറസ്റ്റിലായത്.പെരുമ്പാവൂർ കണ്ടന്തറ സ്വദേശിയും ഖത്തറിൽ ബിസിനസുകാരനുമായ യുവാവിനെ കേസിൽ നിന്ന് ഒഴിവാക്കി നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി രണ്ടര കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഭർത്താവിനൊപ്പം ഖത്തറിലായിരുന്ന ഭാര്യയിൽ നിന്നാണ് പ്രതികൾ പണം തട്ടിയത്. ഭാര്യയും കുട്ടികളും ഇപ്പോൾ നാട്ടിലാണ്. ഭർത്താവായ ബിസിനസുകാരൻ യാത്രാ വിലക്കുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാനാവാതെ ഖത്തറിൽ കഴിയുകയാണ്.

ഖത്തറിൽ മെയിന്റനൻസ് കമ്പനി നടത്തിയിരുന്ന യുവാവ്   2017 ലാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെക്ക് കേസിൽ പെട്ടത്. തുടർന്ന് നാട്ടിലെത്തിയ യുവതിയെ സമീപിച്ചു ഭർത്താവിനെ കേസിൽ നിന്ന് ഒഴിവാക്കി നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നൽകിയാണ് പല തവണകളായി സംഘം തുക തട്ടിയെടുത്തത്. ദുബായിൽ അറ്റ്‌ലസ് രാമചന്ദ്രന്റെ കേസിൽ ഇടപെട്ടത് തങ്ങളാണെന്നും ഇത്തരത്തിൽ നിരവധി പേരെ കേസുകളിൽ നിന്ന് രക്ഷപ്പെടുത്തി നാട്ടിൽ എത്തിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞതായി യുവതി വെളിപ്പെടുത്തി.പ്രദേശത്തെ അറബി കോളേജുമായി ബന്ധപ്പെട്ട് ഗൾഫിൽ തങ്ങൾക്ക് ഉന്നത ബന്ധങ്ങളുള്ളതായി സംഘം യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു.എന്നാൽ 2017 ൽ പണം നൽകിയിട്ടും ഭർത്താവിന്റെ കേസുമായി ബന്ധപ്പെട്ട് ഒരു പുരോഗതിയും ഇല്ലാതായതോടെ യുവതി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു.മൂന്നു വർഷമായിട്ടും പണം തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.

ജില്ലാ പോലീസ് മേധാവി കാർത്തിക് ഐ.പി.എസിന്റെയും ഡി.വൈ.എസ്.പി വി.രാജീവിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.സമാനമായ വേറെയും പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News