Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഔദ്യോഗിക പ്രഖ്യാപനമെത്തി, ഖത്തർ ഇനി അമേരിക്കയുടെ നാറ്റോ ഇതര സഖ്യകക്ഷി

March 11, 2022

March 11, 2022

ദോഹ : അമേരിക്കയുടെ നാറ്റോ ഇതര സഖ്യകക്ഷിയായി ഖത്തറിനെ തിരഞ്ഞെടുത്തു. നേരത്തേ തന്നെ ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും സ്ഥിരീകരണം നൽകിയിരുന്നെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം വൈകുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് വ്യാഴാഴ്ച വൈകീട്ടോടെ പ്രഖ്യാപനം നടത്തിയത്. ഇതോടെ, ദോഹയും വാഷിങ്ങ്ടണുമായുള്ള നയതന്ത്രബന്ധം കൂടുതൽ ഊഷ്മളമാവും.

അമേരിക്കയുടെ നാറ്റോ  ഇതര സഖ്യകക്ഷിയാവുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തർ. കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്കാണ് മുൻപ് ഈ പദവി ലഭിച്ചത്. ഏറെ വർഷങ്ങളായി, മികച്ച ബന്ധമാണ് ഖത്തറിനും അമേരിക്കക്കും ഇടയിലുള്ളത്. താലിബാൻ അഫ്ഗാനിസ്ഥാനിലെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ നടന്ന ക്രമസമാധാന പ്രശ്നങ്ങളിൽ ഖത്തർ വഹിച്ച മധ്യസ്ഥത ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. യുക്രൈൻ - റഷ്യ യുദ്ധത്തിന്റെ ഭാഗമായി ഉടലെടുത്ത ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിലും ഖത്തറിന് വലിയ പങ്കുണ്ട്. റഷ്യയിൽ നിന്നുള്ള ഇന്ധന വരവ് നിലച്ചതോടെ, ഖത്തറിനെ ആശ്രയിക്കാനാണ് പല യൂറോപ്യൻ രാജ്യങ്ങളുടെയും തീരുമാനം.


Latest Related News