Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ കുട്ടികൾക്കായി പ്രത്യേക കായികമത്സരങ്ങൾ, 3-2-1 മ്യൂസിയം വേദിയാവും

April 07, 2022

April 07, 2022

ദോഹ : കോവിഡിന്റെ വരവും, ലോക്ക്ഡൗണുകളും കാരണം മൊബൈൽ ഫോണിലും മറ്റും മുഴുകി ഇരിക്കുന്ന ശീലത്തിലേക്ക് കൂപ്പുകുത്തിയ പുതിയ തലമുറയെ ഊർജ്ജസ്വലരാക്കാനുള്ള മത്സരങ്ങളുമായി ഖത്തർ മ്യൂസിയം. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട 3-2-1 മ്യൂസിയത്തിൽ കുട്ടികൾക്കായി പ്രത്യേക പരിപാടികൾ ഒരുക്കും. കായികക്ഷമത ആവശ്യമുള്ള രസകരമായ മത്സരങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. 

ഈ വർഷം മുതൽ എല്ലാ വർഷവും മത്സരങ്ങൾ നടത്തുമെന്നും സംഘാടകർ അറിയിച്ചു. രാജ്യത്തെ ജനങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, അവർക്ക് ഫിറ്റ്നസ് നിലനിർത്താനും ഇത്തരം മത്സരങ്ങൾ ഗുണം ചെയ്യുമെന്നും ഖത്തർ മ്യൂസിയം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ലോകത്ത് നിന്നും കുട്ടികളെ യാഥാർഥ്യത്തിന്റെ ലോകത്തേക്ക് മടക്കി കൊണ്ടുവരാനുള്ള പരിശ്രമമാണ് ഈ മത്സരങ്ങൾ. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളിൽ, വിവിധ തരത്തിലുള്ള പ്രതിസന്ധികൾ നിറഞ്ഞ ട്രാക്കിലൂടെയാണ് വിദ്യാർത്ഥികൾ മുന്നേറേണ്ടത്. ചിലയിടങ്ങളിൽ ഇഴഞ്ഞും, ചില ഇടങ്ങളിൽ തൂങ്ങിയാടിയും, ചിലപ്പോൾ ഏകാഗ്രതയോടെ ശരീരത്തെ ബാലൻസ് ചെയ്തുമാണ് മത്സരാർത്ഥികൾ മുന്നേറേണ്ടത്. ആസ്പയർ പാർക്കിൽ ഏപ്രിൽ എട്ട് മുതൽ മെയ് 2 വരെ ഇതിനായി പ്രത്യേക ക്യാമ്പ് നൽകും. ഏപ്രിൽ 15, മെയ്‌ 6 തിയ്യതികളാണ് മത്സരങ്ങൾ അരങ്ങേറുക.


Latest Related News