Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലേക്കുള്ള സന്ദർശന, കുടുംബവിസ : മാർഗരേഖയുമായി ആഭ്യന്തരമന്ത്രാലയം

November 12, 2021

November 12, 2021

ദോഹ : സന്ദർശനവിസയ്ക്കും കുടുംബവിസയ്ക്കും അപേക്ഷിക്കുന്ന പ്രവാസികൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം. മിനിമം അയ്യായിരം ഖത്തർ റിയാൽ എങ്കിലും ശമ്പളമുള്ളവർക്ക് മാത്രമേ പങ്കാളിയെയോ, കുട്ടികളെയോ സന്ദർശനവിസയിൽ കൊണ്ടുവരാൻ കഴിയൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന മറ്റ് കുടുംബങ്ങൾക്കായാണ് വിസയ്‌ക്ക് അപേക്ഷിക്കുന്നത് എങ്കിൽ പതിനായിരം റിയാൽ ശമ്പളം വേണം  പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് നടത്തിയ ബോധവത്കരണ സെമിനാറിലാണ് ആഭ്യന്തരമന്ത്രാലയം ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. 

ലഫ്റ്റനന്റ് കേണലും ഡോക്ടറുമായ സാദ് ഒവൈദ അൽ അഹ്റാബിയാണ് മാർഗനിർദേശങ്ങൾ വിശദീകരിച്ചത്. സന്ദർശനക വിസയ്ക്കുള്ള അപേക്ഷകൾ മെത്രാഷ് 2 ആപ്പിലൂടെയാണ് സമർപ്പിക്കേണ്ടത്. വിസയ്ക്കുള്ള അപേക്ഷയും, ഒപ്പം തൊഴിൽദാതാവിന്റെ സമ്മതപത്രവും, കമ്പനി തിരിച്ചറിയൽ രേഖയുടെ കോപ്പിയും സമർപ്പിക്കണം. റിട്ടേൺ ടിക്കറ്റ്, ഭാര്യ/ ഭർത്താവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആരോഗ്യ  ഇൻഷുറൻസ് എന്നിവയാണ് ആവശ്യമായ മറ്റുരേഖകൾ.


Latest Related News