Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി 

November 12, 2020

November 12, 2020

ദോഹ : ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി വ്യവസായ മന്ത്രാലയം പരിശോധനകള്‍ കര്‍ശനമാക്കി. ചെറുകിട കച്ചവട സ്ഥാപനങ്ങളിലും  തെരുവ് മാര്‍ക്കറ്റുകളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ 40 നിയമ ലംഘനങ്ങള്‍ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്‍റെ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ഔട്ട്ലറ്റുകളിലും ഗ്രോസറികളിലും തെരുവ് കടകളിലുമാണ് വ്യവസായ വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്.  40 നിയമ ലംഘനങ്ങള്‍ പിടികൂടിയതായും ശിക്ഷാനടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ലൈസന്‍സ് ഇല്ലാതെയോ  പുതുക്കാതെയോ ഉള്ള കച്ചവടം, മന്ത്രാലയം നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാതെയുള്ള കച്ചവടം, ആവശ്യമായ അനുമതിയില്ലാതെ തെരുവുകള്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്തല്‍ എന്നീ നിയമ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. വാണിജ്യരംഗത്തെ ഇത്തരം കുറ്റകൃത്യങ്ങള്‍ പിടികൂടുന്നതിനായി വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തിന്  ഭീഷണിയാകുന്ന തരത്തിലുള്ള പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. വാണിജ്യ രംഗത്തെ നിയമങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും കൃത്യമായ വിവരങ്ങള്‍ക്കായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും വ്യവസായ വാണിജ്യ മന്ത്രാലയം  സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News