Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ ഇന്ത്യക്കാർക്കുള്ള അടിയന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഈ മാസം 21 ന് 

November 18, 2020

November 18, 2020

ദോഹ : ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കുള്ള  അടിയന്തര അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലര്‍ സേവനങ്ങൾ  ഈ മാസം 21ന് ശനിയാഴ്ച നടക്കും. ഒനൈസയിലെ എംബസി ആസ്ഥാനത്തു നടക്കുന്ന ക്യാമ്പിൽ  പവര്‍ ഓഫ് അറ്റോര്‍ണി, പിസിസി, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ അടിയന്തര സേവനങ്ങളാണ് നല്‍കുന്നത്.

സേവനങ്ങള്‍ക്കുള്ള അപ്പോയ്‌മെന്റിനായി നേരത്തെ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്തവര്‍ തങ്ങളുടെ അപേക്ഷകള്‍ നവംബര്‍ 18നകം 33059647 എന്ന വാട്‌സാപ്പില്‍ അയയ്ക്കണം. പേര്, പാസ്‌പോര്‍ട് നമ്പര്‍, ഖത്തര്‍ ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ആവശ്യപ്പെടുന്ന സേവനം, അടിയന്തര സേവനം ആവശ്യപ്പെടാനുള്ള കാരണം ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് ലഭിച്ച തീയതി എന്നീ ഫോര്‍മാറ്റില്‍ വേണം വാട്‌സാപ്പില്‍ അയയ്ക്കാന്‍.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News