Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കോവിഡ് വാക്സിനേഷൻ വിതരണത്തിൽ തുല്യത വേണമെന്ന് ഖത്തർ

March 11, 2022

March 11, 2022

ദോഹ : കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിനേഷന്റെ വിതരണത്തിൽ തുല്യത ഉറപ്പുവരുത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. രാജ്യങ്ങൾ ഒറ്റക്കെട്ടായി, പരസ്പരം സഹകരിച്ചു പ്രവർത്തിച്ചാൽ മാത്രമേ കോവിഡിനെ അതിജീവിക്കാൻ കഴിയൂ എന്നും ഖത്തർ വിലയിരുത്തി. മനുഷ്യാവകാശ കൗൺസിലിന്റെ 49ആം കൗൺസിലിന്റെ ചർച്ചക്കിടെയാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്. 

വിവേചനമില്ലാതെ, മൂന്നാം ലോക രാജ്യങ്ങൾക്കടക്കം വാക്സിൻ ലഭ്യത ഉറപ്പുവരുത്തണമെങ്കിൽ, വികസിത രാജ്യങ്ങൾ കൂടുതൽ പരിശ്രമിക്കണമെന്നും ഖത്തർ അഭിപ്രായപ്പെട്ടു. അഭ്യർത്ഥികളും പലായനം ചെയ്തവരും ഉൾപ്പെടുന്ന, എളുപ്പം കോവിഡ് പിടിപെടാൻ സാധ്യതയുള്ള ആളുകൾക്ക് വേഗം വാക്സിൻ ലഭ്യമാക്കണമെന്നും ഖത്തർ കൂട്ടിച്ചേർത്തു.


Latest Related News