Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ കോവിഡ് ഭീതി ഒഴിയുന്നില്ല,കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേർ കൂടി മരിച്ചു

March 31, 2021

March 31, 2021

ദോഹ :  ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 780  പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി പൊതു ജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരണപ്പെട്ടു. 49,62 ഉം വയസ്സുള്ള രോഗികളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 291 ആയി.
437 പേർ രോഗമുക്തി നേടിയിട്ടുണ്ട്..15552 പേരാണ് ഇനി രാജ്യത്ത് പോസറ്റിവ് ആയി ചികിത്സയിലുള്ളത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ  662 പേര്‍ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.. 118  പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ  239 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതോടെ ആശുപത്രിയിൽ ചികിത്സ യിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1668  ആയി.ഇതിൽ 338  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.  

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക    


Latest Related News