Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ കോവിഡ് മരണം 197 ആയി,പുതിയ കോവിഡ് രോഗികൾ ഇരുനൂറിൽ താഴെ മാത്രം

August 30, 2020

August 30, 2020

ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാൾ കൂടി മരിച്ചതോടെ മരണ സംഖ്യ197 ആയി. അതേസമയം പുതിയ കോവിഡ് രോഗികൾ ഇരുനൂറിൽ താഴെയെത്തി. 168 പേർക്ക് മാത്രമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.179 പേർക്ക് രോഗമുക്തി ലഭിച്ചു.

ഇതോടെ കോവിഡ് പോസറ്റിവ് ആയി തുടരുന്നവരുടെ എണ്ണം 2948 ആയി കുറഞ്ഞു.ഇതുവരെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 115,430 ആയി.പുതുതായി 33 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 409 ആയി.മൂന്നു പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. 66 പേരാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.


Latest Related News