Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ രണ്ട് കോവിഡ് മരണം കൂടി,പുതിയ രോഗികൾ 700 നോടടുത്തെത്തി 

March 29, 2021

March 29, 2021

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുനൂറിനോടടുത്തു. ഇന്ന് 690 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്.. 362 പേര്‍ രോഗമുക്തി നേടി. 581 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായപ്പോൾ  109 പേര്‍ വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയവരാണ് . ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 14,906 ആയി. ഇന്ന് 238 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1558 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.

രാജ്യത്ത് ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 35ഉം 59ഉം വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 286 ആയി.. രാജ്യത്ത് ഇതുവരെ 178,464 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 163,272 പേര്‍ രോഗമുക്തി നേടി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക   


Latest Related News