Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിൽ ചില മേഖലകളിൽ ജോലി ചെയ്യാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം,ഇന്നും നാളെയും പരിശോധനാ കാമ്പയിൻ 

July 29, 2020

July 29, 2020

ദോഹ: ഖത്തറിൽ കോവിഡ് വ്യാപന നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ജനങ്ങളുമായി അടുത്ത് സമ്പർക്കം പുലർത്തുന്ന മേഖലകളിലെ ജീവനക്കാർക്ക് കോവിഡ് പരിശോധനാ കാമ്പയിൻ നടത്തുന്നു.ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബാര്‍ബര്‍ ഷോപ്പ്(സലൂൺ), ബ്യൂട്ടി സെന്റര്‍, ഹെല്‍ത്ത് ക്ലബ്ബ്, ജിംനേഷ്യം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരിലാണ് പരിശോധന നടത്തുക. ഇന്നും നാളെയും(ബുധൻ,വ്യാഴം)രാവിലെ 8 മുതല്‍ രാത്രി 10 വരെ അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ജീവനക്കാരുടെ സ്വാബ് ശേഖരിക്കുക. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ ദോഹയിലെ അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗേറ്റ് നമ്പര്‍ 4 ല്‍ എത്തണമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

പരിശോധനയ്ക്കു ശേഷമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയുടെ ബില്‍ഡിങ് നമ്പര്‍ 323ല്‍ രണ്ടാം നിലയില്‍ നിന്ന് ലഭിക്കും. ജൂലൈ 29 മുതല്‍ ആഗസ്ത് 1 വരെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.

ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജോലി ചെയ്യണമെങ്കിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News