Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒരു കോവിഡ് മരണം കൂടി, ഖത്തറിലെ ഇന്നത്തെ കണക്കുകൾ

December 15, 2021

December 15, 2021

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാൾ കൂടി മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിൽ ഉണ്ടായിരുന്ന, 84 വയസുള്ള വ്യക്തിയാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 614 ആയി. ഇന്ന് 165 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 154 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായപ്പോൾ, 11 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 125 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. 9 പേരെ കൂടി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ, കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 80 ആയി. ഇവരിൽ 9 പേർ തീവ്രപരിചരണവിഭാഗത്തിലാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 11546 ഡോസ് വാക്സിനുകൾ കുത്തിവെച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.


Latest Related News