Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സന്നാഹ മത്സരത്തിനിടെ ന്യൂസിലൻഡ് പിൻമാറിയ സംഭവം ഞെട്ടിച്ചുവെന്ന് ഖത്തർ പരിശീലകൻ

June 21, 2023

June 21, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: അവസാന സന്നാഹ മത്സരത്തിനിടെ കളിയുടെ പകുതിയില്‍ ന്യൂസിലൻഡ് താരങ്ങള്‍ പിൻവാങ്ങിയത് ഞെട്ടിച്ചുവെന്ന് ഖത്തര്‍ കോച്ച്‌ കാര്‍ലോസ് ക്വിറോസ്.

'കളിയുടെ ഇടവേളയിലാണ് കളി ബഹിഷ്കരിക്കുന്നതായി ന്യൂസിലൻഡ് ക്യാപ്റ്റൻ അറിയിച്ചത്. ഞങ്ങളെ അതിശയിപ്പിക്കുന്നതായിരുന്നു ആ തീരുമാനം. പിച്ചില്‍ രണ്ട് കളിക്കാര്‍ തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു. സംഭവത്തിനു ശേഷം, ന്യൂസിലൻഡ് കളിക്കാര്‍ തങ്ങളുടെ സഹതാരത്തെ പിന്തുണച്ചു. ഞങ്ങളുടെ ടീം സ്വന്തം കളിക്കാരനെ പിന്തുണച്ചു. ന്യൂസിലൻഡ് താരത്തിന്റെ വാദങ്ങള്‍ക്ക് പിന്തുണയുമായി ടീം സ്റ്റാഫും രംഗത്തെത്തി. ഞങ്ങള്‍ ഞങ്ങളുടെ കളിക്കാരെയും പിന്തുണച്ചു. എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് അറിയാതെ, ഒരു സാക്ഷികളുമില്ലാതെ കളി ഉപേക്ഷിക്കാൻ അവര്‍ തീരുമാനിക്കുകയായിരുന്നു'- മത്സര ശേഷം കോച്ച്‌ ക്വിറോസ് വിശദീകരിച്ചു.

തര്‍ക്കത്തിനിടയില്‍ എന്താണ് കളിക്കാര്‍ പരസ്പരം പറഞ്ഞതെന്ന് ആരും കേട്ടിട്ടില്ല. റഫറിയോ ബെഞ്ചിലിരിക്കുന്നവരോ കോച്ചുമാരോ കേട്ടില്ല. രണ്ടു കളിക്കാര്‍ തമ്മിലെ വാഗ്വാദം മാത്രമായിരുന്നു അത്. ആര്‍ക്കും മനസ്സിലാക്കാൻ കഴിയാത്ത, ഫുട്ബാളിലെ പുതിയൊരു സാഹചര്യമാണിത്. എന്താണ് സംഭവിച്ചതെന്നതില്‍ ഫുട്ബാള്‍ അധികൃതര്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം ഫിഫയുടെ നിരീക്ഷണത്തിലാണെന്ന് വിശ്വസിക്കുന്നു. കോച്ചിനോടും റഫറിയോടും ചോദിച്ചുവെങ്കിലും അവര്‍ ആരും തന്നെ ഒന്നും കേട്ടില്ല' -മത്സരശേഷം അല്‍കാസ് ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ കാര്‍ലോസ് ക്വിറോസ് വിശദീകരിച്ചു.

എന്നാല്‍, ഖത്തര്‍ താരം മൈകല്‍ ബോക്സലിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന് ന്യൂസിലൻഡ് ഫുട്ബാള്‍ ഫെഡറേഷൻ പിന്നീട് ട്വീറ്റ് ചെയ്തു. കളിക്കാരനെതിരെ നടപടി സ്വീകരിക്കാത്തതിനാല്‍ ടീം രണ്ടാം പകുതിയില്‍ കളിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഫെഡറേഷൻ വ്യക്തമാക്കി.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-   https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News