Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യൂറോപ്പിൽ ഇന്ധനപ്രതിസന്ധി ഉണ്ടായാൽ പരിഹരിക്കാൻ ഖത്തറിന് കഴിഞ്ഞേക്കില്ലെന്ന് ഊർജമന്ത്രി

February 02, 2022

February 02, 2022

ദോഹ : റഷ്യക്കും ഉക്രൈനും ഇടയിൽ ഉടലെടുത്ത പ്രശ്നങ്ങൾ കാരണം യൂറോപ്പിൽ ഇന്ധനക്ഷാമം ഉണ്ടായാൽ, രാജ്യത്തിന് ഒറ്റയ്ക്ക് പരിഹാരം കാണാൻ കഴിയില്ലെന്ന് ഖത്തർ ഊർജമന്ത്രി സാദ് ഷെറീദ അൽ ഖാബി അറിയിച്ചു. യൂറോപ്യൻ യൂണിയൻ പ്രതിനിധിയായ കാദ്രി സിംസണുമായി ദോഹയിൽ ചർച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തേ, യൂറോപ്പിന് ഇന്ധനം നൽകാൻ തയ്യാറാണെന്ന് ഖത്തർ പ്രസ്താവിച്ചിരുന്നു. 

'യൂറോപ്പിന് ഭീമമായ അളവിൽ ഇന്ധനം ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തിൽ അത്രയും ഇന്ധനം നൽകാൻ ഖത്തറിന് കഴിയില്ല. അതിന് ശ്രമിച്ചാൽ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള ഇന്ധനവിതരണം തടസ്സപ്പെട്ടേക്കും' -മന്ത്രി വിശദീകരിച്ചു. യൂറോപ്പിലെ പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കപ്പെടും എന്നാണ് തന്റെ പ്രതീക്ഷയെന്നും അൽ ഖാബി കൂട്ടിച്ചേർത്തു.


Latest Related News